ചെന്താമരപ്പൂന്തേൻ കുടിച്ച വണ്ടേ
ചെന്താമരപ്പൂന്തേന് കുടിച്ച വണ്ടേ
എന്റെ വണ്ടേ - നീ
ചാണകമുരുട്ടുന്നതും ഞമ്മളു കണ്ടേ
അയ്യയ്യോ ഞമ്മളു കണ്ടേ
(ചെന്താമരപ്പൂന്തേന്... )
അത്തറും കൊണ്ടുവന്ന കാറ്റേ
പൂങ്കാറ്റേ - നീ
മത്തി വിറ്റു നടന്നതും ഞമ്മളു കണ്ടേ
ഹൂം ഹൂം ഹൂം ഞമ്മളു കണ്ടേ (2)
(ചെന്താമരപ്പൂന്തേന്....)
ചക്രവാളച്ചരിവില് സന്ധ്യയ്ക്കിരുന്നോണ്ട്
ചപ്പാത്തി പരത്തുന്ന പെണ്ണേ ഓ...
ഇരുട്ടിന്റെ ചുണ്ടത്ത് കത്തിച്ചു നീ ബെച്ച -
മുറിബീഡി കെട്ടതും ഞമ്മളു കണ്ടേ
ഞമ്മളു കണ്ടേ......
(ചെന്താമരപ്പൂന്തേന്.... )
തെരഞ്ഞെടുപ്പിന് ടിക്കറ്റു കിട്ടാതെ -
കറങ്ങിനടക്കണ നേതാവേ
കറങ്ങിനടക്കണ നേതാവേ
കറങ്ങിനടക്കണ നേതാവേ
തെരഞ്ഞെടുപ്പിന് ടിക്കറ്റു കിട്ടാതെ -
കറങ്ങിനടക്കണ നേതാവേ
നാക്കിന്റെ ബലം കൊണ്ട് - മനുഷ്യന്റെ
മനസ്സിനെ പോക്കറ്റടിക്കണ നേതാവേ
ഹൊയ് പോക്കറ്റടിക്കണ നേതാവേ
നഷ്ടപ്പെടാനിരുന്ന പണത്തിൽ -
നിന്നെനിക്കൊരു പത്തു രൂപാ തന്നാട്ടേ
പത്തു രൂപാ തന്നാട്ടേ
പത്തു രൂപാ തന്നാട്ടേ