വളർന്നു വളർന്നു
വളർന്നു വളർന്നു വളർന്നു നീയൊരു
വസന്തമാകണം
പഠിച്ചു പഠിച്ചു പഠിച്ചു നല്ലൊരു
മിടുക്കനാകണം (വളർന്നു..)
വിരിഞ്ഞ വിരിഞ്ഞ മോഹങ്ങൾക്ക്
വിരുന്നു നൽകേണം
മനോരാജ്യമാളികക്കു
മതിലു കെട്ടേണം (വളർന്നു..)
ഓടി വരേണം ഉമ്മ തരേണം
ഓരോ പിറന്നാളിനും
ഉത്സവം കാണേണം
ചിരിക്കുടുക്കേ ചിരിക്കുടുക്കേ
മനസ്സിനുള്ളിലെന്നുമിങ്ങനെ
മണി കിലുക്കേണം(വളർന്നു..)
നൊയ്മ്പു നോറ്റ് നൊയ്മ്പു നോറ്റ്
നോക്കി നിൽക്കും ഞാൻ
മോനുമച്ഛനുമമ്മയുമൊന്നിച്ചൊ
രോണമുണ്ണേണം (വളർന്നു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Valarnnu Valarnnu
Additional Info
ഗാനശാഖ: