ദുഃഖങ്ങളേ നിങ്ങള്‍ക്കെത്രയിഷ്ടം

ദുഃഖങ്ങളേ നിങ്ങള്‍ക്കെത്രയിഷ്ടം
ഈ കണ്ണീര്‍ക്കടവത്തു് കൂടൊരുക്കാന്‍
വേദന രാകി മിനുക്കി  നീ എന്തിനായു്
ഈയിളം കൂട്ടിലൊളിച്ചു വെച്ചു
നിന്റെ അരുമയാം നീര്‍മഴ പെയ്തിലെന്നുള്ളിലെ
ആര്‍ദ്രമോഹങ്ങളകന്നു പോയി
ദുഃഖങ്ങളേ ...

ഈറന്‍ നിലാവേ നിന്‍ ലാളനയേല്‍ക്കുവാന്‍
ഇന്നീ തോപ്പില്‍ പൂക്കളില്ലാ (2)
വിടരും ദലങ്ങളെ ചുംബിച്ചുണർത്തുവാൻ
അണയുന്ന കാറ്റിനിയെങ്ങു വേണ്ടാ
അറിയാതെ വാസന്തം വിരല്‍ തൊട്ടുണര്‍ത്തിയ
നിര്‍ഗസൂനങ്ങളേ ആര്‍ക്കു വേണം
ദുഃഖങ്ങളേ ...

നിശ്ചലം ശൂന്യമനസ്സുമായു് അകതാരില്‍
മിഴി വാര്‍ത്തു നില്‍ക്കുന്ന സ്വപ്നങ്ങളേ (2)
ഇനിയുമീ ഇടനെഞ്ചില്‍ പാറിനടക്കുവാന്‍
വര്‍ണ്ണച്ചിറകുകള്‍ ബാക്കിയുണ്ടോ
മൊഴിയാതെ മോഹങ്ങള്‍ വിടചൊല്ലുമീ കൂട്ടില്‍
തപ്ത നിശ്വാസങ്ങള്‍ മാത്രമായോ
ദുഃഖങ്ങളേ  ...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Dukhangale ningalkkethra ishtam