കാറ്റായ് വന്നു ചാരേ

 

കാറ്റായ് വന്നു ചാരേ മഴയായി പെയ്തിറങ്ങി
നിഴലായ് കൂട്ടിലെന്നും അരികത്തു നീയിരുന്നാൽ
മനസ്സിലെ നീയിന്നു അമൃതുമായ് പോകരുതേ
ജ്വാലയായ് ഇന്നുമെന്നും
അരികത്തു നീയും ഞാനും
(കാറ്റായ് വന്നു ചാരേ..)

നീയെന്നു താരാട്ടും ഒഴുകുന്ന പുഴ പോലെ
നീയെന്നിൽ പൂവിടും വാസന്തമല്ലേ നീ
നിന്നിലെയോർമ്മകൾ വീശുന്ന കാറ്റു പോലെ
ഓളങ്ങൾ കൂട്ടിനില്ല പ്രാണനെ നിന്റെ സ്നേഹം
തീരങ്ങൾ താരാട്ടും ജന്മമേ നീ മാത്രം
അകലത്തു നീയുണ്ടോ അരികത്തു ഞാനുണ്ട്
സഞ്ചാരിയായ് ഞാനും
ദൂരേ കാണാൻ എൻ മനമെന്നെന്നും
(കാറ്റായ് വന്നു ചാരേ..)

കൊയ്യുന്ന പാടത്തിൻ പാൽനിലാപൂങ്കുയിലേ
സന്ധ്യയാം നേരത്തും അകലാതെ തേൻ മലരേ
തുടിക്കുന്ന കവിളിണയിൽ ഞാൻ
മുത്തങ്ങൾ ചാലിക്കാം
മാരിവിൽ വർണ്ണം കൊണ്ട് കളഭം ഞാൻ ചാർത്തിടാം
നീലയാം ചോലയിൽ നീന്തിത്തുടിച്ചിടാം
പുന്നെല്ലിൻ ചോറു വെച്ച് കൊതിയോടെ തിന്നിടാം
സഞ്ചാരിയായ് ഞാനും
ദൂരേ കാണാൻ എൻ മനമെന്നെന്നും
(കാറ്റായ് വന്നു ചാരേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaattaay vannu chaare

Additional Info

അനുബന്ധവർത്തമാനം