മണിച്ചിലങ്കേ തുയിലുണരൂ

 

മണിച്ചിലങ്കേ തുയിലുണരൂ
മനസ്സിനുള്ളില്‍ മധു പകരൂ
കണ്ണീര്‍ക്കണങ്ങളെ മുത്തുകളാക്കൂ
നെടുവീര്‍പ്പാല്‍ സംഗീതമാക്കൂ
(മണിച്ചിലങ്കേ...)

മുദ്രകളാല്‍ കൈമുദ്രകളാല്‍
മൂടി വെച്ചു ഞാനെന്‍ വിഷാദം
കണ്ണുകളില്‍ നീര്‍ക്കണ്ണൂകളില്‍
കതിരിട്ടു നില്‍ക്കുന്നു ദാഹം
(മണിച്ചിലങ്കേ...)

മുള്ളുകളാല്‍ തേന്മുള്ളുകളാല്‍
മധുരിക്കും വേദനകള്‍ നിറഞ്ഞു
ഭാവനയില്‍ എന്‍ ഭാവനയില്‍
പൂവായപൂവെല്ലാം കൊഴിഞ്ഞു
വാടിക്കൊഴിഞ്ഞു
(മണിച്ചിലങ്കേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manichilanke thuyiluranuroo

Additional Info

അനുബന്ധവർത്തമാനം