ഇഷ്ടങ്ങളൊക്കെയും

 

ഇഷ്ടങ്ങൾ ഒക്കെയും ദുഃഖങ്ങളാകുന്ന
സ്വപ്നസഞ്ചാരത്തുരുത്തിൽ
ഒറ്റയ്ക്കിരുന്നു ഞാൻ കാണുന്നതൊക്കെയും സത്യമോ മിഥ്യയോ
സത്യമോ മിഥ്യയോ
ചൊൽ‌വതാരോ ചൊൽ‌വതാരോ

ആരാധനയുടെ സ്നേഹമാല്യങ്ങളാൽ
അർച്ചന ചെയ്തോരുദഗ്ര രൂപം
അർച്ചന ചെയ്തോരുദഗ്ര രൂപം
(ഇഷ്ടങ്ങളൊക്കെയും...)

സ്നേഹവസന്തം കൊതിച്ചൊരു മാനസം
പാഴ് മരുഭൂമിയായ് മാറിയെന്നോ
നിർമ്മലപ്രേമസൂനങ്ങളില്ലാത്തൊരു
വന്യഭൂവെന്നോ പുരുഷചിത്തം
വന്യഭൂവെന്നോ പുരുഷചിത്തം
(ഇഷ്ടങ്ങളൊക്കെയും...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Ishtangalokkeyum