മന്ദാരവനിയിൽ മന്ദഹസിക്കും

മന്ദാരവനിയിൽ മന്ദഹസിക്കും
മാദകമോഹന മധു മലരേ
കരളിൽ മോഹം കതിരണിയുമ്പോൾ
കണ്ണീരെന്തിനു മധുമലരേ
കണ്ണീരെന്തിനു മധുമലരേ

തേടുവതാരെ നീ തെന്നലിൽ ചാഞ്ചാടി
പാടി വരും കളിത്തോഴനെയോ
വന്നില്ല വന്നില്ല എങ്ങുപോയ് എന്തിനായ്
മൗനിയായ് മൂകനായ് നിൻ മധുപൻ
നിൻ മധുപൻ
(മന്ദാരവനിയിൽ...)

ഹാപ്പി ബർത്ത്ഡേ റ്റു യൂ
ഹാപ്പി ബർത്ത്ഡേ റ്റു യൂ

വാസന്ത രാക്കൾ കഴിയും മുൻപേ
വാടിത്തളർന്നു കൊഴിയും മുൻപേ
തെന്നൽ കൊടുംകാറ്റായ് മാറും മുൻപേ
പേമാരി പെയ്ത് തകർക്കും മുൻപേ
കണ്ണീരെന്തിനു മധുമലരേ
(മന്ദാരവനിയിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mandaaravaniyil

Additional Info

അനുബന്ധവർത്തമാനം