ആനന്ദസങ്കീർത്തന ലഹരിയിൽ
ആനന്ദസങ്കീര്‍ത്തന ലഹരിയില്‍
ആടുന്നു ഗൗരീ മനോഹരീ (2)
ആലോല വിലോല വിലോചന
നീലോല്പല ദല നിരയിളകി(2)
അമൃതൊഴുകീ ഹൃദയം തഴുകീ(2)
വിടരും മധുരഹാസമലരധരം ചൂടി
(ആനന്ദസങ്കീര്‍ത്തന..)
പുരഹരദേവന്റെ തിരുമിഴി നിറയെ
പുളകാങ്കുര മധുലഹരികള്‍ വിരിയാന്‍
രസസഭരിതം ഗാനമിളിതം
ഗിരിജ അതുലലാസ്യനടഭാവം ചൂടി
(ആനന്ദസങ്കീര്‍ത്തന...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
anandha
Additional Info
ഗാനശാഖ: