ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന

ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന
മണിക്കുരുന്നേ വാ പുന്നാരം പുന്നാരം
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ
അമ്മാനം അമ്മാനം
കുഞ്ഞിക്കുളിരമ്പിളിയേ ചെല്ലച്ചെറുകുമ്പിളിലെ
മമ്മമാമുണ്ടു  മിന്നാരം കണ്ടു മിന്നാമിന്നിയായ് വാ
വാവാവോ വാവാവോ (ചിങ്കാര...)

കൊമ്പനാന കൊമ്പും കൊണ്ടേ കൊമ്പുകുഴൽ മേളം കൊണ്ടേ
നിറനിറ തിങ്കളായ് നീയെന്നെ കാണാൻ വാ
ഇലക്കുറി ചാന്തും കൊണ്ടെ തിരുമുടി പൂവും കൊണ്ടേ
ഇളവെയിൽ നാളം പോൽ നീയെന്നെ പുൽകാൻ വാ
കുന്നിക്കുരുക്കുത്തിയായ് നല്ല മഞ്ഞ കണിക്കൊന്നയായ്
താമരപ്പൂവരിമ്പായ് നല്ല തങ്ക കിനാവൊളിയായ്
മെല്ലെ നല്ലോലത്തളിർ ഊഞ്ഞാലാടുന്ന കുഞ്ഞാറ്റക്കിളിയായ്
ആലോലം താലോലം (ചിങ്കാര...)

കുപ്പിവളകൈയ്യാൽ മെല്ലെ കുറുനിര മാടും നേരം
കുനുകുനെ മിന്നിയോ സ്വപ്നമാം മന്ദാരം
തുടുമിഴിത്തുമ്പാൽ  മെല്ലെ തൂമണി ചില്ലോളത്തിൽ
തൊടുകുറി ചാർത്തിയോ മഞ്ഞിൻ മുത്താരം
പാടിത്തുടിച്ചിടുമ്പോൾ മെയ് വാടിത്തളർന്നിടുമ്പോൾ
വാരിപ്പുണർന്നിടുമ്പോൾ ഉള്ളം കോരിത്തരിച്ചിടുമ്പോൾ
മേലേ മഞ്ചാടിക്കുരു കുന്നോരത്തൊരു ചിന്തൂരക്കതിരായ്
ആലോലം താലോലം (ചിങ്കാര...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (3 votes)
Chingaara kinnaram

Additional Info

അനുബന്ധവർത്തമാനം