അറിവിൻ നിലാവേ

ഈശായ നമഃ ഉമേശായ നമഃ
ഗൌരീശായ നമഃ പരമേശായ നമഃ
ഭുവനേശായ നമോ നമഃ ഓം...

അറിവിൻ നിലാവേ മറയുന്നുവോ നീ
സ്മൃതിനിലാവിൻ കണിക തേടി രജനീഗന്ധി
തിരുമുമ്പിൽ നിൽപ്പൂ അറിയാത്തതെന്തേ
നിറുകയണിയും കുളിർമതിയ്ക്കും അറിയുകില്ലേ

നിൻ‌റെ നൃത്തമണ്ഡപങ്ങൾ നീലാകാശം നീളേ
സാന്ദ്രചന്ദ്രരശ്മിമാല ചാർത്തി ലാസ്യം ആടാൻ
അരികിൽ വന്ന നിൻ‌റെ ദേവി ഞാൻ
അറിക നിൻ‌റെ പാതിമെയ്യിതാ
മദമിയലും മണിമുകിലിൻ മടിയണയാൻ
കനലൊളിയാം കനകലതയിതാ
തിരുമുന്നിൽ നിൽപ്പൂ അറിയാത്തതെന്തേ
അറിയാത്തതെന്തേ..............

ദേവശൈലശൃംഗമാർന്നു മാറിൽ താരാഹാരം
കാലമന്നു ചാർത്തി നിന്നെ ഞാനാം പൂജാമാല്യം
ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യശൈലസാനുവിൽ
പ്രിയതമ നിൻ തിരുവിരലാൽ അരുമയൊടെ
തഴുകിയൊരെൻ മുടിയെയറിയുമോ (അറിവിൻ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3.5
Average: 3.5 (2 votes)
Arivin nilave

Additional Info

അനുബന്ധവർത്തമാനം