സംഗീത ചേനംപുല്ലി

Sangeetha Chenampulli
Sangeetha Chenampulli
എഴുതിയ ഗാനങ്ങൾ: 1

ഒറ്റപ്പാലം താലൂക്കില്‍ മുണ്ടനാട്ടുകരയില്‍ ജനിച്ചു.

ഒറ്റപ്പാലം എന്‍. എസ്. എസ് കോളേജ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര പഠനം. കോഴിക്കോട് എന്‍. ഐ. ടിയില്‍ നിന്ന് രസതന്ത്രത്തില്‍ പിഎച്ച്ഡി ബിരുദം നേടി(2017). പട്ടാമ്പി ഗവൺമെൻ്റ് കോളേജില്‍  രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍.

ആനുകാലികങ്ങളില്‍ ശാസ്ത്ര, സിനിമ ലേഖനങ്ങളും കവിതകളും എഴുതുന്നു. 2015 ലെ ഉപന്യാസത്തിനുള്ള കുട്ടേട്ടൻ സ്മാരക പുരസ്കാരം, 2016 ലെ പായല്‍ബുക്സ് കവിതാ പുരസ്‌കാരം, 2019 ലെ ദേവകീ വാര്യര്‍ സ്മാരക സാഹിത്യ പുരസ്‌കാരം, 2020 ലെ ചലച്ചിത്ര അക്കാദമി ഗവേഷണ ഫെലോഷിപ്പ്, 2022 ലെ പി പി ജാനകിക്കുട്ടി സ്മാരക കവിതാ പുരസ്കാരം, 2024 ലെ വിവർത്തനത്തിനുള്ള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം  എന്നിവ ലഭിച്ചു. നിരവധി ആന്തോളജികളുടെ ഭാഗമായിട്ടുണ്ട്.

2017,18 വര്‍ഷങ്ങളില്‍ IFFK ഫെസ്റ്റിവല്‍ ബുക്കിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്നു