ദേവപ്രസാദ് നാരായണൻ
1970 മാർച്ച് 11 ന് സി നാരായണന്റെയും കമലമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ അഞ്ചലിൽ ജനിച്ചു. കൂട്ടിക്കൽ എൽ പി സ്ക്കൂൾ, കൂട്ടിക്കൽ യു പി സ്ക്കൂൾ വയല ഗവ്ണ്മെന്റ് ഹൈസ്ക്കൂൾ, അഞ്ചൽ സെന്റ് ജോൺസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു ദേവപ്രസാദ് നാരായണന്റെ വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയിലെ സിനിമയെക്കുറിച്ചുള്ള പഠനത്തിനുശേഷമാണ് ദേവപ്രസാദ് ചലച്ചിത്രമേഖലയിലേയ്ക്ക് കടക്കുന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത പടമാണ് ലൈറ്റ്. ആദ്യ സിനിമയിൽ നായകനായി അഭിനയിച്ചതും ദേവപ്രസാദ് തന്നെയായിരുന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും നിരുപക പ്രശംസ നേടുകയും ചെയ്തിട്ടുള്ള " ലൈറ്റ് " പാളൂവ ഭാഷയിലുള്ള ആദ്യ സിനിമയാണ്.
ദേവപ്രസാദിന്റെ രണ്ടാമത്തെ സിനിമ മരം പറഞ്ഞത് ആയിരുന്നു. IFFK മാർക്കറ്റിംഗ് സെഷനിലൊക്കെ കളിച്ച സിനിമയാണ് മരം പറഞ്ഞത്. വ്ളാഡിമിർ പുഷ്ക്കിൻ ആയിരുന്നു ദേവപ്രസാദിന്റെ മൂന്നാമത്തെ ചിത്രം. വ്ളാഡിമിർ പുഷ്ക്കിനിൽ ദേവപ്രസാദ് തന്നെയാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. കൂടെ അദ്ദേഹത്തിന്റെ മകൻ ബുദ്ധദേവും അഭിനയിക്കുന്നുണ്ട്. അതിനുശേഷം അപ്പാനി ശരത്, അഞ്ജലി അമീർ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ബർണാഡ് എന്ന ചിത്രം കഥ,തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്തു. മരം പറഞ്ഞത് എന്ന സിനിമയിലെ മരത്തിനും, ബർണാഡ് എന്ന സിനിമയിലെ ഒരു കഥാപാത്രത്തിനും ദേവപ്രസാദ് ശബ്ദം കൊടുത്തിട്ടുണ്ട്.
വിലാസം - ദേവപ്രസാദ്, കൂട്, അരയമൺ (po),അഞ്ചൽ, കൊല്ലം.