തേനിലഞ്ഞി തളിരിലഞ്ഞി
തേനിലഞ്ഞി തളിരിലഞ്ഞി
തിരുവാതിരത്താരിലഞ്ഞീ
താരിലഞ്ഞിച്ചില്ലയിലൊരു താലിവള്ളി
താമരവള്ളി
താമരവള്ളിയിലാടി വാ പെണ്ണേ പാടി വാപെണ്ണേ. .
നീ പാടി വാപെണ്ണേ
താഴ്വരപ്പൂ തൃത്താപ്പൂ ചൂടി വാ പെണ്ണേ
നീ ചൂടി വാ പെണ്ണേ
(തേനിലഞ്ഞി. . )
കാറ്റോടും വഴി കതിരോടും വഴി
കിള്ളിമംഗലക്കുളിരോടും വഴി
കന്നിമാറുലയേ ഒന്നരമുണ്ടുലയേ (2)
ചില്ലാട്ടം പറന്നാടിവാ കണ്ണേ
അലഞ്ഞു വാ കണ്ണേ
ചെമ്പൂവമ്പനെ കണ്ടു വാ കണ്ണേ
നീ കറങ്ങി വാകണ്ണേ
(തേനിലഞ്ഞി. . )
ചെമ്മാനക്കിളി പൊന്മാനക്കിളി
ചന്ദ്രചന്ദനചെറു പീലിക്കിളി
ചെല്ലക്കണ്ണുലയേ ചിത്തിരച്ചിറകുലയേ (2)
തുള്ളാട്ടം പറന്നാടി വാ തുമ്പീ
അലഞ്ഞു വാ തുമ്പീ
അല്ലിപ്പൂമദമുണ്ടു വാ തുമ്പീ
ഉറങ്ങി വാതുമ്പീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thenilanji
Additional Info
ഗാനശാഖ: