അപർണ ശിവകാമി

Aparna Sivakaami

31 ഒക്റ്റോബർ 79 ന് കരുണാകരൻ നായരുടെയും തങ്കമണിയുടെയും മകളായി കോട്ടയം ജില്ലയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം.  SKV ഗവൺമെൻറ് UPS പെരുന്തുരുത്ത്,
SKV ഗവൺമെൻറ് HSS നീണ്ടൂർ,  SMV സ്ക്കൂൾ, NSS സ്ക്കൂൾ കല്ലറ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന്  അമലഗിരി കോളേജ്, കുറുവിലങ്ങാട് ദേവമാത കോളേജ്, എറണാംകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. ജിയൊ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയിലാണ് അപർണ്ണ ആദ്യമായി അഭിനയിക്കുന്നത്. അറിയപ്പെടുന്ന കാൻസർ ആക്ടിവിസ്റ്റ് കൂടിയാണ് അപർണ്ണ.

സിനിമാ സംവിധായകനും കാമറാമാനുമായ പ്രതാപ് ജോസഫാണ് പങ്കാളി. മകൾ അതിഥി കാബോഡി സ്കേപ്പ്, ലഡു എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഫേസ്ബുക്ക്