റിജു അത്തോളി
കോഴിക്കോട് ജില്ലയിലെ മടപ്പള്ളിയിൽ ഭാസ്ക്കരന്റെയും ദേവിയുടെയും മകനായി 1979 സെപ്റ്റംബർ 15ന് ജനിച്ചു. ഫിഷറീസ് എൽപി സ്കൂൾ, ഗവൺമെന്റ് ഹൈസ്കൂൾ അത്തോളി എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും മടപ്പള്ളി ഗവൺമെന്റ് കോളേജിൽ നിന്ന് ബിരുദവും പൂർത്തിയാക്കി. മലയാള സംഗീതത്തിലേക്ക് ആകർഷിക്കപ്പെട്ട റിജു 1998 മുതൽ തന്നെ മാതൃഭൂമിയിൽ ലേഖനങ്ങളെഴുതിത്തുടങ്ങി. മലയാളത്തിലിന്നോളം പുറത്തിറങ്ങിയ 92% പാട്ടുകളും ഓഡിയോ കാസറ്റുകൾ, ഗ്രാമഫോൺ റെക്കോർഡുകൾ, സിഡികളെന്നിവയായി സമാഹരിച്ചു. ഏകദേശം 3000ത്തിലധികം സിനിമകളുടെ സ്വകാര്യ ശേഖരവും റിജുവിനുണ്ട്. വയലാർ കൃതികളെന്ന ഡിസി പുസ്തകത്തിന്റെ ഗവേഷണത്തിൽ പങ്കാളിയായി. 2000ത്തിൽ സിനിമാ ഡയറി, ഹൃദയരാഗം തുടങ്ങിയ ഏഷ്യാനെറ്റ് ടിവിയുടെ പ്രോഗ്രാമുകൾക്ക് സ്ക്രിപ്റ്റെഴുതി. 20000തിനായിരത്തോളം സിനിമാ വ്യക്തിത്വങ്ങളുടെ പ്രൊഫൈൽ ശേഖരമായിരുന്നു മറ്റൊരു പ്രത്യേകത. "കാണാൻ ഒന്ന് കാണാനെന്ന" ആൽബത്തിനു വേണ്ടി പാട്ടെഴുതി. ഗിരീഷ് പുത്തഞ്ചേരിയുടെയും കെപി ബ്രഹ്മാനന്ദന്റെയും ശ്രദ്ധാജ്ഞലിയായി സുവനീർ തയ്യാറാക്കിയ കമ്മറ്റിക്കു വേണ്ടി എഴുത്ത് നടത്തി. ബാലരമക്ക് വേണ്ടിയും മലയാള ചലച്ചിത്രസംഗീതസംബന്ധിയായി കുറിപ്പുകളെഴുതി. ഗായിക ശബ്നവുമായി ചേർന്ന് ഏഷ്യാനെറ്റ് പ്ലസിൽ മ്യൂസിക് ബസ്സ് എന്നൊരു സംഗീതപരിപാടിയും നടത്തിയിരുന്നു.മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച "പി. ഭാസ്ക്കരൻ കലയും ജീവിതവും " എന്ന പുസ്തകവുമായി സഹകരിച്ചിട്ടുണ്ട്
വിവാഹിതൻ, അമ്മയോടും ഭാര്യ ദീപയോടും സാധിക, സാൻവിക എന്ന പെൺകുട്ടികളോടുമൊപ്പം തൊടുപുഴയിൽ താമസം.
റിജുവിന്റെ മെയിലിവിടെ | ഫേസ്ബുക്ക് പ്രൊഫൈലിവിടെ | ഫോൺ നമ്പറുകൾ : ഇവിടെയും, ഇവിടെയുമുണ്ട്