സുധി സി ജെ

Sudhi C J

 

ഡോ: സെബാസ്റ്റ്യൻ ജോസഫിനൊപ്പം  ജെല്ലികെട്ടിന്റെ ചരിത്രപാഠങ്ങൾ എന്ന ചലച്ചിത്ര ലേഖനത്തിന് 2019-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിനു അർഹനായ വ്യക്തി.

     ആലപ്പുഴ ജില്ലയിൽ മാവേലിക്കര സ്വദേശിയാണ് സി ജെ സുധി. ആലുവ യൂസി കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പി.ജി. ഡിപ്ലോമയും നേടിയ സുധി ആലുവ യൂസി കോളജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരിക്കെ
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് സ്റ്റുഡന്റ് എഡിറ്ററായി വിജയിച്ചു. സ്റ്റുഡന്റ് എഡിറ്ററായി പ്രവർത്തിച്ച മഴ/മരം/മരണം പെയ്യുമ്പോൾ എം.ജി. സർവ്വകലാശാല കലാലയ മാഗസിൻ മത്സരത്തിൽ അഞ്ചു മികച്ച മാഗസിനുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

     മലയാള മനോരമ ദിനപത്രത്തിലും മൂല്യശ്രുതി മാഗസിനിലും സ്റ്റാഫ് സബ് എഡിറ്ററായും ഏഷ്യാനെറ്റ് ന്യൂസ് ലൈബ്രറിയിലും പ്രവർത്തിച്ചിട്ടുണ്ട്. മനോരമ ഓൺലൈൻ, സൗത്ത് ലൈവ്, ദി ക്യൂ എന്നീ ഓൺലൈൻ പോർട്ടലുകളിൽ ഫ്രീലാൻസറായി സിനിമ-സംഗീത സംബന്ധിയായ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. Backspace എന്ന സ്വതന്ത്ര ഇൻഫോർട്ടെയിൻമെന്റ് വെബ്സൈറ്റിന്റെ സ്ഥാപകനും എഡിറ്ററുമാണ്. കാലടി സംസ്കൃത സർവ്വകലാശാലയിൽ ചരിത്ര ഗവേഷണ വിദ്യാർഥിയാണ് സുധി  ഇപ്പോൾ.