പലനാളായ്
പലനാളായ് തേടുന്നമിഴിയാണവൾ
ആ നാളിൽ ഞാൻ കണ്ട നിറമാണവൾ (2)
ഒരുനാൾ ഇങ്ങനെ തേടുന്ന മനവുമായ്
വഴിമാറി വന്നൊരു നിധിയാണവൾ
പ്രണയമായ് തഴുകുന്ന കരമാണവൾ
അതിൽ അലയാതെ നനയുന്ന കവിളാണവൾ
അരുമയാമെന്നോമൽ കുയിലാണവൾ
കാലം കൈനീട്ടി തന്നൊരു സഖിയാണവൾ
തീരത്തണയുന്ന തിരയാണവൾ
അതിൽ കുളിരായ് വന്നൊരു മനമാണവൾ
പിറവിയാമെൻ കൊച്ചു നിനവാണവൾ
തൊട്ടുമറയുന്ന എന്നോമൽ പ്രിയയാണവൾ
ഒരുനേർത്തചിരിയുടെ സുഖമാണവൾ
എന്നിലലിയുന്ന ഹിമബിന്ദുകണമാണവൾ
ഒരു നേർത്ത കാറ്റിന്റെ മണമാണവൾ
കാത്തു കരുതിയ എൻ തന്ത്രി മീട്ടുന്നവൾ
രതിയായ് ഒഴുകുന്ന പുഴയാണവൾ
മാറിമറയാതെ എന്നോട് ചേരുന്നവൾ
അഴലിന്റെ ഓളങ്ങൾ അറിയാതെയെന്നെ
ഒരു പൂർണ്ണ ബിന്ദുവിൽ ചേർക്കുന്നവൾ
പലനേരമെത്തുന്ന തണലാണവൾ
മേഘമറവിൽഒളിക്കുന്ന വെയിലാണവൾ
ഒരു രാത്രിപോലും പിരിയാതെയെന്നിൽ
പ്രണയം പകർന്നിടും സുഖമാണവൾ
ഒരു രാത്രിപോലും പിരിയാതെയെന്നിൽ
പ്രണയം പകർന്നിടും സുഖമാണവൾ
പ്രണയം പകർന്നിടും സുഖമാണവൾ