രാജക്കുയിലേ നീയറിഞ്ഞോ

രാജക്കുയിലേ നീയറിഞ്ഞോ
പൂവിലൂറും നൊമ്പരം
മോഹവനിയില്‍ ശിശിരമായി
മനസ്സിലെങ്ങും മര്‍മ്മരം
(രാജക്കുയിലേ...)

ദാഹമെങ്ങും അണയുവാനായ്
മധുരസന്ധ്യാവേളയില്‍
തേങ്ങിനില്‍പ്പൂ തുഹിനമായ് ഞാന്‍
സമയനദിതന്‍ സീമയില്‍
(രാജക്കുയിലേ...)

അലയുമെന്നും നിഴലുപോല്‍ ഞാന്‍
അനന്തമാമീ വീഥിയില്‍
കേഴുമേതോ രാഗമായ് ഞാന്‍
നാദമില്ലാ വീണയില്‍
(രാജക്കുയിലേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rajakkuyile neeyarinjo