ഒരു പല്ലവി പാടാമോ

ഒരു പല്ലവി പാടാമോ 
ഒരു ഗാനം മൂളാമോ
ഈ അല്ലിപ്പൂവിതളില്‍ 
തിരുമധുരം നല്‍കാമോ
താരമ്പന്‍ താഴ്വരയില്‍ 
തൂമഞ്ഞിന്‍ തേനലയില്‍
ഒരു വാസരസ്വപ്നത്തിൻ
ഭൂവില്‍ ആടിമയങ്ങാമോ

ഒരു കാകളി പാടാമോ 
മയില്‍പ്പീലി വിടര്‍ത്താമോ
ഈ വള്ളിക്കാടുകളില്‍ 
ഒരു തുണയായ് പോരാമോ
താരമ്പന്‍ താഴ്വരയില്‍ 
തൂമഞ്ഞിന്‍ തേനലയില്‍
ഒരു വാസരസ്വപ്നത്തിൻ
ഭൂവില്‍ ആടിമയങ്ങാമോ

മോഹം എന്റെ മോഹം 
പാടും രാഗഗീതം
മനമാകേ...
മനമാകേ എന്തുദാഹം മാരദാഹം
എന്റെ നെഞ്ചിന്നുള്ളാകേ
മനമൊരു ശൃംഗാരക്കാവ് 
നീയൊരു സിന്ദൂരപ്പൂവ്
നവമകരന്ദം തേടും 
നീയൊരു ഉന്മാദപ്പൂവ്
ഒരു കാകളി പാടാമോ 
മയില്‍പ്പീലി വിടര്‍ത്താമോ
ഈ വള്ളിക്കാടുകളില്‍ 
ഒരു തുണയായ് പോരാമോ

നാണം നിന്റെ നാണം 
മൂടും പ്രേമഭാവം
തനുവാകെ... 
തനുവാകെ ഇന്നു താളം ജീവതാളം
എന്റെ നെഞ്ചിന്നുള്ളാകെ
മധുമയതീരങ്ങള്‍ തേടി 
നീ വരൂ മഞ്ജീരം തൂകി
കുളിരലയില്‍ നീരാടി 
കാറ്റില്‍ ചാഞ്ചാടിയാടി

ഒരു പല്ലവി പാടാമോ 
ഒരു ഗാനം മൂളാമോ
ഈ അല്ലിപ്പൂവിതളില്‍ 
തിരുമധുരം നല്‍കാമോ
താരമ്പന്‍ താഴ്വരയില്‍ 
തൂമഞ്ഞിന്‍ തേനലയില്‍
ഒരു വാസരസ്വപ്നത്തിൻ
ഭൂവില്‍ ആടിമയങ്ങാമോ

ഒരു കാകളി പാടാമോ 
മയില്‍പ്പീലി വിടര്‍ത്താമോ
ഈ വള്ളിക്കാടുകളില്‍ 
ഒരു തുണയായ് പോരാമോ
താരമ്പന്‍ താഴ്വരയില്‍ 
തൂമഞ്ഞിന്‍ തേനലയില്‍
ഒരു വാസരസ്വപ്നത്തിൻ
ഭൂവില്‍ ആടിമയങ്ങാമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru pallavi paadamo