മിഴിനീരു പെയൂവാൻ മാത്രം
മിഴിനീരു പെയ്യുവാൻ മാത്രം
വിധി വിണ്ണിൽ തീർത്ത
മുകിലേ
നീയാണു മണ്ണിൽ പ്രേമം
ചിരിയിൽ പിറന്ന
ശോകം
(മിഴിനീര്)
അറിയാതെ അന്നു തമ്മിൽ
അരമാത്ര കണ്ടു
നമ്മൾ
മറയാതെ എന്റെ മനസ്സിൽ
നിറയുന്നു നിൻ
സ്മിതങ്ങൾ
കുളിരാർന്ന നിന്റെ നെഞ്ചം
ഇനി എന്നുമെന്റെ
മഞ്ചം
(മിഴിനീര്)
പ്രിയനേ നിനക്കുവേണ്ടി
കദനങ്ങളെത്ര താണ്ടി
ഇനിയെൻ വസന്തവനിയിൽ
വരു നീ സമാനഹൃദയാ
ഞാൻ നിന്റെ മാത്രമല്ലേ
നീയെന്നും എന്റെയല്ലേ
(മിഴിനീര്)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mizhineeru Peyyuvaan Maathram
Additional Info
ഗാനശാഖ: