നോബർട്ട് പാവന

Nobert pavana
Date of Birth: 
Thursday, 28 March, 1918
Date of Death: 
Sunday, 28 June, 1981
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

1918 മാർച്ച്‌ 28 ആം തിയതി റിമ്മോൾഡിന്റേയും ഏലീശ്വയുടേയും മകനായി എറണാകുളം എം.ജി. റോഡിനടുത്തുള്ള പാവനത്തറവാട്ടിൽ ജനിച്ചു. 

കൊച്ചിൻ പോർട്ട്‌ അഡ്‌മിനിട്രേറ്റീവ്‌ ഓഫീസിൽ ഉദ്യോഗസ്‌ഥനായിരുന്ന അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ കിട്ടുന്ന ഇടവേളകൾ സാഹിത്യരചനകൾക്കായി മാറ്റിവെച്ചു. 

1970 ൽ താമസിച്ചിരുന്ന സ്‌ഥലം കൊച്ചിൻ ഷിപ്പ്‌യാഡിനുവേണ്ടി ഏറ്റെടുത്തപ്പോൾ ആലുവാപ്പുഴയുടെ തീരത്തുള്ള തുരുത്തിലേക്ക്‌ കുടംബം താമസം മാറി. അത് അദ്ദേഹത്തിന്റെ വലിയൊരു സ്വപ്‌നമായിരുന്നു ആലുവ പുഴയോരത്ത്‌ പർണ്ണശാല പോലൊരു ചെറിയ വീട്‌. വിശാലമായ മുറ്റത്തിനു ചുറ്റും സമൃദ്ധമായ ഫലം തരുന്ന മാവും പ്ലാവും മറ്റും മരങ്ങളടങ്ങിയ തൊടി. പക്ഷെ യാത്രാസൗകര്യം തുരുത്തിനെ തന്റെ എല്ലാമായിരുന്ന കൊച്ചി നഗരവുമായി വളരെ അകറ്റി. തുരുത്തിലേക്ക്‌ ആകെ ശരണം ഒരു റെയിൽപാത മാത്രം. ആലുവായിലേക്ക്‌ പാലത്തിനുവേണ്ടി ആദ്യം ശ്രമിച്ചു. പിന്നീട്‌ അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ചു. തുരുത്തിലേക്ക്‌ ഒരു ഫുട്‌പാത്ത്‌ നേടിയെടുത്തു.

ശ്രീമൂലനഗരം വിജയൻ/പി.ടി ആന്റണി/ കെ.പി.എ.സി.ഖാൻ/അഡ്വ. ആന്റണി അമ്പാട്ട്‌/ ജോസഫ്‌ മനയിൽ/അപ്പൻ തച്ചേത്ത്‌/പി. നാരായണക്കുറുപ്പ്‌/കെ.എം. റോയ്‌/ഒ.പി. ജോസഫ്‌/എഡ്‌ഢി മാസ്‌റ്റർ/നെൽസൺ ഫെർണാണ്ടസ്‌/എം.കെ. അർജുനൻ/എൻ.കെ. ദേശം/ശ്രീമൂലനഗരം മോഹൻ/സിപ്പി പള്ളിപ്പുറം/ എം.ജി. മാത്യു/മരട്‌ ജോസഫ്‌/ജോസഫ്‌ വൈറ്റില/പി.ജെ.ആന്റണി/പ്രെഫ. മാത്യു ഉലകംത്തറ തുടങ്ങിയ കലാസാഹിത്യ സാംസ്‌ക്കാരിക നായകന്മാരുമായി ഇദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു.

വിലങ്ങുകൾ/തടങ്കൽ പാളയങ്ങൾ/ദാഹിക്കുന്ന കടൽ/ശമ്പളദിവസം/വിശപ്പിന്റെ അടിമകൾ/മഴക്കാറ്‌ പെയ്‌തില്ല/പാളം തെറ്റിയ വണ്ടികൾ/നീലാകാശം/ ഭൂമിയിൽ സമാധാനം/സിംഹാസനം/ചുവന്ന കായൽ/വേലിയും വിളവും എന്നീ നാടകങ്ങളും. നാല്‌ക്കാലികൾ/കെട്ട്‌/ സങ്കീർത്തനം എന്നീ  സിനിമ സ്‌ക്രിപ്‌റ്റുകളുമാണ്  ഇദ്ദേഹത്തിന്റെ പ്രധാന രചനകൾ.

ഇദ്ദേഹത്തിന്റെ വിലങ്ങുകൾ എന്ന നാടകം സ്വർഗരാജ്യം എന്ന പേരിൽ പി.ബി. ഉണ്ണി സിനിമ ആക്കിയപ്പോൾ കഥ/തിരക്കഥ/സംഭാഷണം എന്നിവ നിർവഹിച്ചതും ഇദ്ദേഹം തന്നെയായിരുന്നു.

1981 ജൂൺ 28 ആം തിയതി സിപ്പി പള്ളിപ്പുറത്തിന്റെ വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ആലുവയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  മരണം സംഭവിക്കുകയായിരുന്നു.

ഇടക്കൊച്ചി പനക്കത്തറ വിക്‌ടോറിയയാണ്‌ ഇദ്ദേഹത്തിന്റെ ഭാര്യ/ബാബു/മറിയാമ്മ/ക്ലീറ്റസ്‌/ ഹൈനസ്‌ ജോയ്‌/റോയ്‌/എലിസബത്ത്‌/ ബോണസ്‌ എന്നിവരാണ്‌ മക്കൾ. വൽസമ്മ മങ്കോട്ടിൽ/ജോസഫ്‌ കിഴവന/ബേബി വാട്ടപ്പിള്ളി/ സെലീൻ നെല്ലിക്കൽ/ഷീല കൊച്ചുവീട്ടിൽ/സെബാസ്‌റ്റിൻ മിറ്റപ്പിള്ളി/ തോമസ്‌ മാങ്കോട്ടിൽ എന്നിവരാണ്‌ മരുമക്കൾ. 

കേരള സാഹിത്യ അക്കാഡമി അദ്ദേഹത്തെ സ്വർണ്ണം നൽകി ആദരിച്ചിരുന്നു. അതുപോലെ കൊച്ചി നഗരസഭ നഗരത്തിൽ അദ്ദേഹം താമസിച്ചിരുന്ന അറ്റ്‌ലാന്റീസ്‌ ഭാഗത്തെ ഒരു പാതയ്‌ക്ക്‌ നോർബർട്ട്‌ പാവന റോഡ്‌ എന്ന  പേര് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്‌.