നമ്രത ശിരോദ്കർ
1930 -കളിലെ മറാത്തി ചലച്ചിത്ര താരമായിരുന്ന മീനാക്ഷി ശിരോദ്കറിന്റെ പൗത്രിയാണ് നമ്രദ ശിരോസ്ക്ർ. 1993 -ലെ മിസ്സ്. ഇന്ത്യ കിരീടം നേടിയിട്ടുള്ള നമ്രദ ആ വർഷത്തെ തന്നെ മിസ്സ്. യൂണിവേഴ്സ് മത്സരത്തിൽ ആദ്യ 6 മത്സരാർഥികളിൽ ഒരാളായിരുന്നു. സൗന്ദര്യ മത്സരത്തിൽ വിജയിയായതോടെ നമ്രദ മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചു. മോഡലിംഗിൽ പ്രശസ്തയായതോടെയാണ് ചലച്ചിത്ര മേഖലയിലേക്ക് ചുവടു വെയ്ക്കുന്നത്.
Jab Pyaar Kisise Hota Hai എന്ന ഹിന്ദി ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് നമ്രദ സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് നിരവധി ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു. ചില തെലുങ്ക്,കന്നഡ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ഏഴുപുന്നതരകൻ എന്ന സിനിമയിൽ നായികയായി നമ്രദ മലയാള സിനിമയിലും അഭിനയിച്ചു.
2005 -ൽ നമ്രദ തെലുങ്ക് നടനായ മഹേഷ് ബാബുവിനെ വിവാഹം ചെയ്തു. അവർക്ക് രണ്ടു മക്കളാണ് ഉള്ളത്.