മൃദുല വിജയ്‌

Mrudula Vijay

1994 -ൽ വിജയകുമാറിന്റെയും റാണിയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ ഗേഴ്സ് ഹൈസ്ക്കൂളിലായിരുന്നു മൃദുലയുടെ പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പത്തിലേ നൃത്തം പഠിച്ചിട്ടുള്ള മൃദുല 2014 -ൽ നൂറാംനാൾ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചു. മൃദുലയുടെ അടുത്ത സിനിമ തമിഴിലായിരുന്നു. 2015 -ൽ ജനിഫർ കറുപ്പയ്യ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു.

2015 - 2016 -ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കല്യാണ സൗഗന്ധികം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ട് മൃദുല വിജയ് സീരിയൽ രംഗത്ത് തുടക്കമിട്ടു. തുടർന്ന് കൃഷ്ണതുളസി, പൂക്കാലം വരവായി എന്നിവയുൾപ്പെടെ വിവിധചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. മലയാളത്തിലും തമിഴിലുമായി അഞ്ച് സിനിമകളിൽ മൃദുല അഭിനയിച്ചിട്ടുണ്ട്. മൃദുല വിജയുടെ സഹോദരി പാർവതി വിജയും അഭിനേത്രിയാണ്.

2021 -ൽ മൃദുല വിജയ് വിവാഹിതയായി. സീരിയൽ നടൻ യുവ കൃഷ്ണയെയാണ് മൃദുല വിവാഹം ചെയ്തത്.