എം എം മണി

MM Mani

സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി. മുണ്ടക്കയ്ക്കൽ മാധവൻ മണി എന്ന എം എം മണി. സ്വദേശം കോട്ടയം ജില്ലയിലെ കിടങ്ങൂർ. അച്ഛൻ മാധവൻ, അമ്മ ജാനകി. കിടങ്ങൂർ എൻ എസ് എസിൽ ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. എന്നാൽ വീട്ടിലെ ദാരിദ്ര്യം മൂലം വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കൂലിവേല ചെയ്ത് വളർന്നതോടൊപ്പം തോട്ടം തൊഴിലാളികളുടെ ഇടയിൽ തന്നെ തൊഴിലാളി നേതാവായി മാറി. 1966 ൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ചേർന്നു പ്രവർത്തിച്ചു. 1970/ 71ൽ  ബൈസൺ വാലി, രാജാക്കാട് എന്നിവിടങ്ങളിൽ ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായി. പിന്നീട് 1985 ൽ ഇടുക്കി ജില്ലാ സെക്രട്ടറിയായി. കേരളസംസ്ഥാനത്ത് ഏറ്റവുമധികം കാലം സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് എം എം മണി.