മിനി ഷൈൻ
Mini Shine
കൂക്കൽ കുഞ്ഞിരാമൻനായരുടെയും പേരായി ഓമനയുടെയും മകളായി 1979 മെയ് 17ന് ജനിച്ചു.കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ആണ് ജനനസ്ഥലം. ഭർത്താവ് ഷൈൻ സുരേഷിനൊപ്പം ഉദുമയിൽ സ്ഥിരതാമസം. അമൻ യശസ്വിൻ മഹാദേവൻ, അക്ഷജ് റാം ശ്രീപദ് എന്നിവരാണ് മക്കൾ.
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിലെ പഠനത്തിന് ശേഷം സൂള്ള്യയിലെ കെ.വി.ജി കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. സ്കൂൾ നാടക മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്ന മിനി 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിമല എന്ന കഥാപാത്രത്തെയാണ് മിനി ഷൈൻ അവതരിപ്പിച്ചത്.