മഞ്ജരി ഫട്നിസ്

Manjari Phadnis
Date of Birth: 
ചൊവ്വ, 10 July, 1984

1984 ജൂലൈ 10 -ന് മഹാരാഷ്ട്ര സ്വദെശികളായ ഭരത്കുമാർ ഫട്നിസിന്റെയും രുചി ഫട്നിസിന്റെയും മകളായി മധ്യപ്രദേശിലാണ് മഞ്ജരി ഫട്നിസ് രചിച്ചത്. മഞ്ജരിയുടെ അച്ഛൻ സൈനികോദ്യോഗസ്ഥനായിരുന്നതിനാൽ അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് രാജ്യത്ത് പല സ്ഥലങ്ങളിലായിട്ടായിരുന്നു മഞ്ജരി പഠിച്ചതും വളർന്നതും.

2003 -ൽ  വി ചാനലിലെ സംഗീത റിയാലിറ്റി ഷോയായ പോപ്പ് സ്റ്റാറിലൂടെയാണ് മഞ്ജരി ശ്രദ്ധിയ്കപ്പെടുന്നത്. തുടർന്ന് 2004 -ൽ Rok Sako To Rok Lo എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ചു. Jaane Tu... Ya Jaane Na എന്ന ചിത്രത്തിലെ അഭിനയത്തിന് 2009 -ലെ ബ്രേക്ക് ത്രൊ പെർഫോമൻസ് ഫീമെയിൽ സ്റ്റാർഡസ്റ്റ് അവാർഡ് കരസ്ഥമാക്കി. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു. 2014 -ൽ മോഹൻലാൽ നായകനായ മി. ഫ്രോഡ് എന്ന സിനിമയിലൂടെ മഞ്ജരി മലയാളത്തിലും അഭിനയിച്ചു. ഹിന്ദി, മറാത്തി, ബംഗാളി, തെലുങ്കു, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി ഇരുപത്തി അഞ്ചിലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ഷോർട്ട് ഫിലിമുകളിലും,വെബ് സീരീസുകളിലും മഞ്ജരി ഫട്നിസ് അഭിനയിക്കുന്നുണ്ട്.