ചേർത്തതു് Neeli സമയം
വൈശാഖ് സംവിധാനം ചെയ്ത 'കസിന്‍സ്' സിനിമയിലെ "കൊലുസ്സ് തെന്നി തെന്നി" എന്നു തുടങ്ങുന്ന ഗാനമാണ് മലയാള സിനിമയിൽ ഇന്നുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും ചിലവേറിയ ഗാനം. ഒരു കോടി രൂപ മുതല്‍മുടക്കി ചിത്രീകരിച്ച ഗാനം പാടിയിരിക്കുന്നത് ശ്രേയാ ഘോഷാല്‍, യാസ്നിന്‍ നിസാര്‍, ടിപ്പു എന്നിവരാണ്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രൻ.
മൈസൂര്‍ പാലസില്‍ വച്ചാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, നിഷ അഗര്‍വാള്‍,വേദിക,സുരാജ് വെഞാറമൂട്,ജോജു തുടങ്ങിയവരടങ്ങുന്ന ഗാനം ചിത്രീകരിക്കാന്‍ 80 മണിക്കൂറാണ് ചെലവഴിച്ചത്. 80 കുതിരകളും 600 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
Lyric Ref: