ചേർത്തതു് Neeli സമയം
ഇരവിക്കുട്ടിപ്പിള്ള പോര് (കണിയാകുളത്ത് പോര്) എന്ന വാമൊഴിപ്പാട്ടില്‍ നിന്നും എടുത്തത്.
തിരുവിതാംകൂർ രാജാവായിരുന്ന കുലശേഖരന്റെ മന്ത്രിയായിരുന്ന ഇരവിക്കുട്ടിപ്പിള്ള കണിയാംകുളം പോരിനു പോകുന്നതുമുതൽ മരിക്കുന്നതു വരെയും അതിനു ശേഷമുള്ളതുമായ സംഭവങ്ങൾ ഈ കാവ്യത്തിലുണ്ട്. മധുര തിരുമലനായ്ക്കന്റെ സേനാപതിയായ രാമപ്പയ്യന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തെ കുലശേഖരന്റെ ഏഴു മന്ത്രിമാരിൽ ഒരാളായ മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള നേരിട്ട് എതിർക്കുകയും രാമപ്പയ്യന്റെ വഞ്ചനയിൽ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെ ആസ്പദമാക്കിയാണ് ഈ കഥാകാവ്യം രചിക്കപ്പെട്ടിട്റ്റുള്ളത്.
ഈ ഗാനത്തിന്‍റെ മൂലരൂപം അവതരിപ്പിച്ചത് സുഭദ്രാമ്മ, ഓമന (കൊച്ചുകൃഷ്ണന്‍ നാടാരുടെ മക്കള്‍).
ഗവേഷണം അന്‍വര്‍ അലി.
ഗിറ്റാര്‍ സുമേഷ്, വയലിന്‍ ഹെറാള്‍ഡ് ആന്റണി.