യമുനേ നീയൊഴുകൂ

യമുനേ നീയൊഴുകൂ യാമിനീ
യദുവംശമോഹിനീ
ധനുമാസപൂവിനു പോകും യാമം
യമുനേ നീയൊഴുകൂ യാമിനീ
യദുവംശമോഹിനീ
ധനുമാസപൂവിനു പോകും യാമം
ഇതിലേ നീയൊഴുകൂ....

കുളിര്‍ത്തെന്നല്‍ നിന്റെ
നേര്‍ത്തമുണ്ടുലച്ചിടുമ്പോള്‍
കവിളത്തു മലര്‍ക്കുടങ്ങള്‍ ചുവന്നു വിടര്‍ന്നിടുമ്പോള്‍
തുളുമ്പുന്ന സോമരസത്തിന്‍
തളിര്‍ക്കുമ്പിള്‍ നീട്ടിക്കൊണ്ടീ
തേര്‍തെളിയ്കും പൗര്‍ണ്ണമാസി
പഞ്ചശരന്‍ പൂക്കള്‍ നുള്ളും കാവില്‍
അന്ത:പ്പുരവാതില്‍ തുറക്കു നീ
വിലാസിനീ സ്വപ്നവിഹാരിണീ
ആ....ആ...ആ..
(യമുനേ....)

മദംകൊണ്ടു നിന്റെ ലജ്ജ
പൂവണിഞ്ഞിടുമ്പോള്‍
മദനന്റെ ശരനഖങ്ങള്‍ മനസ്സു പൊതിഞ്ഞിടുമ്പോള്‍
വികാരങ്ങള്‍ വന്നിഴയുമ്പോള്‍ വീണമീട്ടുമസ്ഥികളോടേ
കാത്തിരിക്കും തീരഭൂവില്‍
അഷ്ടപദിപ്പാട്ടൊഴുകും രാവില്‍
അല്ലിത്തളിര്‍മഞ്ചം വിരിയ്ക്കു നീ
മനോഹരീ സ്വര്‍ഗ്ഗമനോഹരീ
ആ‍....ആ...ആ‍..
(യമുനേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
yamune nee ozhukoo

Additional Info

അനുബന്ധവർത്തമാനം