വൃശ്ചികപ്പെണ്ണേ

വൃശ്ചികപ്പെണ്ണേ വേളിപ്പെണ്ണേ വെറ്റിലപ്പാക്കുണ്ടോ
വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം ഇല്ലത്താണല്ലോ ഇല്ലത്താണല്ലോ..

ഇല്ലത്തോളം വന്നാൽ നിന്റെ ചെല്ലമെനിക്കല്ലേ
കണ്ണിവെറ്റില തേച്ചു തെറുത്തു നീ കൈയ്യിൽ തരുകില്ലേ (2)
ഇല്ലത്തോളം വന്നാൽ ഇന്നു പുള്ളുവൻ പാട്ടല്ലേ
അമ്പലത്തിൻ പൂത്തിരുമുറ്റത്തായിരമാളില്ലേ

നിന്റെ വടക്കിനികെട്ടിനുള്ളിൽ എന്നും തനിച്ചല്ലേ നീ
എന്നും തനിച്ചല്ലേ
തിങ്കൾകതിരും ആഹാ
തങ്കക്കുറിയും ആഹാ
താലിപൂവിനു
കറുകം പൂവും പൊന്നേലസ്സും കന്നിപ്പെണ്ണിന്ന്..കന്നിപ്പെണ്ണിന്ന്.. (2)

കന്നിപെണ്ണായ് നിന്നാൽ മന്ത്ര കോടിയിൽ മൂടും ഞാൻ
പിന്നെ നിന്റെ മാറിൽ മയങ്ങും പൂണൂലാകും ഞാൻ (2)
അന്തപ്പുരത്തിൽ വന്നാൽ എന്റെ മുന്നിൽ ലസിക്കും ഞാൻ

മംഗല്യത്തിനു സിന്ദൂരം എൻ മേത്തുടിപ്പിക്കും ഞാൻ

നിന്റെ യൌവനപ്പൂക്കൾക്കുള്ളിൽ എന്നും നിറയും ഞാൻ (വൃശ്ചിക..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vrischikappenne

Additional Info

അനുബന്ധവർത്തമാനം