വിടർന്നിടുന്ന പുഞ്ചിരി

വിടര്‍ന്നിടുന്ന പുഞ്ചിരി ഈ പൊന്‍‌ചുണ്ടിലായ്
പരന്നിടുന്നു പരിമളം കുളിര്‍ത്തെന്നലായ്
മനോഹരി..മനുഷ്യപുത്രനമ്മയായ നീ
മനസ്സില്‍ വന്നീടുമ്പോള്‍ ( വിടര്‍ന്നിടുന്ന പുഞ്ചിരി )

പൂജാസുമം പുണ്യപാദുകേ
പൂജ ചെയ്തിടാം പൂജ്യമായി മേലില്‍ (2)
പകരമായ് നീ തഴുകിയെന്നും
അകമലിഞ്ഞു നിന്റെ സ്നേഹമമ്മേ
തന്നീടുകില്‍ ഞങ്ങള്‍ ധന്യരായ്
ലലാ..ലാല..ലാ‍ലലലാ..( വിടര്‍ന്നിടുന്ന പുഞ്ചിരി )

ആരാധ്യനാം നിന്റെ സൂനുവേ..
മര്‍ത്യനേകി നീ അമ്മയായി മണ്ണില്‍ (2)
അനുദിനം നീ.അരികിലെന്നും
കറകളഞ്ഞു നിന്റെ പുത്രനൊപ്പം
ചേര്‍ത്തീടുകില്‍ ഞങ്ങള്‍ ധന്യരായ്..
ലലാ..ലാല..ലാ‍ലലലാ..
(വിടര്‍ന്നിടുന്ന പുഞ്ചിരി .. മനസ്സില്‍ വന്നീടുമ്പോള്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vidarnnidunna Punchiri

അനുബന്ധവർത്തമാനം