വീണേ പാടുക പ്രിയതരമായി

 

വീണേ പാടുക പ്രിയതരമായ്
വേദന തിങ്ങും മാനവഹൃദയ
കഥകൾ പാടുക നീ പ്രിയതരമായ്
പൊള്ളും കരളിൻ മധുരസംഗീതം
പകരുക പകരുക പ്രിയതോഴി

പുഞ്ചൊരി തൂകി പാടുമ്പോഴും
എരിയുകയാണാ മാനസമെന്നും
നെഞ്ചിനുള്ളിലൊരു തീമല നിന്നും
രാവും പകലും എരിയുകയായീ

ഒരു നാൾ തീമല പൊട്ടിത്തകരും
ഒഴുകിവരും സഖി ഭീകരലാവാ
വിരഹവേദനാ ജ്വാല പൊങ്ങും
എല്ലാം എരിയും തകരും ഹാ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Veene Paaduka Priyatharamaayi

Additional Info

അനുബന്ധവർത്തമാനം