തേങ്ങുന്നതാരോ രാപ്പാടിക്കാറ്റോ

തേങ്ങുന്നതാരോ രാപ്പാടിക്കാറ്റോ
വിതുമ്പി നിൽക്കും സ്നേഹപ്പൂവേ വിധിച്ചതാരീ വിരഹം
കൊതിച്ചതെല്ലാം നേടാതൊടുവിൽ
അകന്നു പോയോ ശലഭം
തീരമകലേ  ദൂരമകലേ
ചിറകു തളരും മോഹമകലേ
അകലെ നീ....
ഇതായിതായീ കണ്ണീർ നദിയിൽ മറഞ്ഞു പോയെൻ സ്വപ്നം
നിലാക്കിനാവിൻ കോടക്കാറ്റിൽ പൊലിഞ്ഞു പോയനുരാഗം
ഏകാന്തമല്ലേ ശോകാന്തമല്ലേ
(വിതുമ്പി നിൽക്കും...)

നോവുകൾക്കു കാലം മെല്ലെ താരാട്ടുമോ
ഓർമ്മകൾക്ക് നെഞ്ചിലെന്നും തേനൂട്ടുമോ
ശോകമാണു സ്നേഹമെന്നു കാറ്റു മൂളിയോ
മൂകമായ നൊമ്പരങ്ങൾഏങ്ങി നിന്നുവോ
ജീവന്റെ ആശാനാളം മായുന്നുവോ
മുറിവേറ്റ നെഞ്ചം മെല്ലെ തേങ്ങുന്നുവോ
കനവും നിനവും സുഖമായിടുവാൻ
ഇനിയും വരുമോ ഇതിലേ നീ
ഇതായിതായീ കണ്ണീർ നദിയിൽ മറഞ്ഞു പോയെൻ സ്വപ്നം
നിലാക്കിനാവിൻ കോടക്കാറ്റിൽ പൊലിഞ്ഞു പോയനുരാഗം
തീരമകലേ  ദൂരമകലേ
ചിറകു തളരും മോഹമകലേ
അകലെ നീ....

മഞ്ഞു പോയ മേഘജാലം ഒത്തു ചേരുമോ
നീറി നിൽക്കും മാനസത്തിൽ പെയ്തു വീഴുമോ
കൂട്ടിലുള്ള പൈങ്കിളിക്ക് കരളു കുളിരുമോ
കാത്തിരുന്ന  നല്ല കാലം ഇനിയുമകലെയോ
വേരറ്റ മോഹാരണ്യം  തേങ്ങുന്നുവോ
വേറിട്ട താരാ നാളം മായുന്നുവോ
ഇരവും പകലും എന്നോർമ്മകളിൽ
ഇടവും വലവും നിറയെ നീ
ഇതായിതായീ കണ്ണീർ നദിയിൽ മറഞ്ഞു പോയെൻ സ്വപ്നം
നിലാക്കിനാവിൻ കോടക്കാറ്റിൽ പൊലിഞ്ഞു പോയനുരാഗം
ഏകാന്തമല്ലേ ശോകാന്തമല്ലേ
വിതുമ്പി നിൽക്കും സ്നേഹപ്പൂവേ വിധിച്ചതാരീ വിരഹം
കൊതിച്ചതെല്ലാം നേടാതൊടുവിൽ
അകന്നു പോയോ ശലഭം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thengunnatharo

Additional Info

അനുബന്ധവർത്തമാനം