സ്നേഹം താമരനൂലിഴയോ

 

സ്നേഹം താമരനൂലിഴയോ
സ്നേഹം കാരിരുമ്പിന്റെ ചങ്ങലയോ (2)
ബന്ധം ജീവിത ബന്ധനമോ
അമ്മേ അമ്മേ അമ്മ നൽകിയ മുലപ്പാലല്ലേ
അമൃതിനു മേലേ ദിവ്യാമൃതം
(സ്നേഹം...)

ഒരു ചക്രവാളത്തിൽ സൂര്യനും ചന്ദ്രനും
ഒരുമിച്ചുദിച്ചു നിന്നാൽ
ഇരുളും വെളിച്ചവും പൊരുതിയാലെങ്ങനെ
നിഴലിനു വഴിയറിയാൻ 
(സ്നേഹം....)

ഒരു സ്വപ്നഗാനത്തിൻ താളവും ലയവും
ശ്രുതിയും പിഴച്ചു പോയീ
ഇരുമിഴി നിറയുന്ന കണ്ണീർത്തുള്ളികളൊരു
ഹൃദയത്തിൽ നിന്നല്ലേ
(സ്നേഹം.....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sneham thamaranoolizhayo

Additional Info

അനുബന്ധവർത്തമാനം