സാന്ത്വന പൂമാരി
സാന്ത്വന പൂമാരി ചൊരിയൂ പിതാവേ
താന്തരായ് കേഴുന്നു ഞങ്ങൾ
മണ്ണിൽ താന്തരായ് കേഴുന്നു ഞങ്ങൾ
പിൻതിരിയാത്തൊരീ വിശ്വാസ യാത്രയിൽ
ലോകൈക രക്ഷകനല്ലോ
നീ ലോകൈക രക്ഷകനല്ലോ (സാന്ത്വന.. കേഴുന്നു ഞങ്ങൾ)
വൻപേമാരിയിൽ പെട്ടകമേറ്റിയോൻ
മരുഭൂവിൽ അന്ന് മന്നയുമേകിയോൻ (2)
മാനവരക്ഷയ്ക്കായ് കുരിശിൽ മരിച്ചവൻ
വിശ്വാസികൾക്കായ് ഉയിർത്തെഴുന്നേറ്റവൻ
യേശുവേ... രക്ഷകാ... (സാന്ത്വന.. കേഴുന്നു ഞങ്ങൾ)
ഓർക്കുന്നു താതാ ഞങ്ങൾ നിൻ കൃപാ
പാർത്തീടുന്നു നിൻ നാഗ സൗഭാഗ്യവും (2)
ഓർക്കണേ ഞങ്ങളേ കാത്തരുളീടുവാൻ
തീർക്കണേ ഞങ്ങൾ തൻ സങ്കടമൊക്കെയും
ചൊരിയണേ നിൻ വരം
സാന്ത്വന പൂമാരി ചൊരിയൂ പിതാവേ
താന്തരായ് കേഴുന്നു ഞങ്ങൾ
മണ്ണിൽ താന്തരായ് കേഴുന്നു ഞങ്ങൾ
പിൻതിരിയാത്തൊരീ വിശ്വാസ യാത്രയിൽ
ലോകൈക രക്ഷകനല്ലോ
നീ ലോകൈക രക്ഷകനല്ലോ (സാന്ത്വന.. കേഴുന്നു ഞങ്ങൾ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Santhwana Poomari