സഹസ്ര കലശാഭിഷേകം
സഹസ്ര കലശാഭിഷേകം....കണ്ണനു ചന്ദനത്തൈലാഭിഷേകം
അടിതൊട്ടു
മുടി വരെ....ആലിലക്കണ്ണന്.....ആഴക്കു
കണ്ണീരാലഭിഷേകം
ആ....ആ....ആ....ആ....ആ....ആ....................
സഹസ്രകലശാഭിഷേകം
കണ്ണനു ചന്ദനത്തൈലാഭിഷേകം
അടിതൊട്ടു മുടി വരെ ആലിലക്കണ്ണനൊരാഴക്കു
കണ്ണീരാലഭിഷേകം
എന്റെ ആനന്ദക്കണ്ണീരാലഭിഷേകം
സഹസ്രകലശാഭിഷേകം കണ്ണനു
ചന്ദനത്തൈലാഭിഷേകം
സഹസ്ര കലശാഭിഷേകം....കണ്ണനു
ചന്ദനത്തൈലാഭിഷേകം
അടിതൊട്ടു മുടി വരെ....ആലിലക്കണ്ണന്.....ആഴക്കു
കണ്ണീരാലഭിഷേകം
നിര്‍മാല്യം കണ്ടു കൺതുറന്നാൽ പിന്നെ
നിറമിഴി
തോരുകയില്ല - കൃഷ്ണാ
അകമിഴി തോരുകയില്ല - കണ്ണാ
നിര്‍മാല്യം കണ്ടു
കൺതുറന്നാൽ പിന്നെ
നിറമിഴി തോരുകയില്ല - കൃഷ്ണാ
അകമിഴി തോരുകയില്ല -
കണ്ണാ
സായൂജ്യമോ നിത്യ സാഫല്യമോ
സായൂജ്യമോ നിത്യ സാഫല്യമോ
ഞാനെന്തേ
പറയേണ്ടൂ കൃഷ്ണാ
നീയെല്ലാമറിയുന്നൂ കണ്ണാ
സഹസ്രകലശാഭിഷേകം കണ്ണനു
ചന്ദനത്തൈലാഭിഷേകം
ആ....ആ....ആ....ആ....ആ....ആ....................
നിന്നെ
നിരൂപിച്ചു കണ്ണടച്ചാൽ പിന്നെ
ഹൃദയത്തിൽ നിൻ സുസ്മിതം -
കൃഷ്ണാ
മധുരിക്കും നിൻ സുസ്മിതം - കണ്ണാ
നിന്നെ നിരൂപിച്ചു കണ്ണടച്ചാൽ
പിന്നെ
ഹൃദയത്തിൽ നിൻ സുസ്മിതം - കൃഷ്ണാ
മധുരിക്കും നിൻ സുസ്മിതം -
കണ്ണാ
സന്തോഷമോ പിന്നെ സന്താപമോ
സന്തോഷമോ പിന്നെ സന്താപമോ
ഞാനെന്തേ
പറയേണ്ടൂ കൃഷ്ണാ
നീയെങ്ങും നിറയുന്നൂ കണ്ണാ
സഹസ്രകലശാഭിഷേകം കണ്ണനു
ചന്ദനത്തൈലാഭിഷേകം
അടിതൊട്ടു മുടി വരെ ആലിലക്കണ്ണനൊരാഴക്കു
കണ്ണീരാലഭിഷേകം
എന്റെ ആനന്ദക്കണ്ണീരാലഭിഷേകം