പൂവും പൊന്നും പുടവയുമായ്

പൂവും പൊന്നും പുടവയുമായ് വന്നു
ഭൂമിയെപ്പുണരും പ്രഭാതമേ നിന്റെ
പ്രേമസംഗീതം കേട്ടു ഞാൻ
വർണ്ണങ്ങൾ പൂവിട്ടു പൂവിട്ടു നിൽക്കുമീ
മണ്ഡപത്തിൽ കതിർമണ്ഡപത്തിൽ
നാണിച്ചു നാണിച്ചു വന്നു നിൽക്കുന്നൊരു
നാടൻ വധുവിനെ പോലെ
കോൾമയിർ കൊള്ളുമീ ഭൂമിയെ കാണുമ്പോൾ
കോരിത്തരിക്കുന്നു മെയ്യാകെ
കോരുത്തരിക്കുന്നു (പൂവും പൊന്നും...)

മഞ്ഞല മായുന്ന പൊൻ വെയിൽ പൂക്കുന്നൊ
രങ്കണത്തിൽ മലരങ്കണത്തിൽ
ഓമനിച്ചോമനിച്ചോരോന്നു ചൊല്ലിയാ
പൂമേനി നീ തഴുകുമ്പോൾ
സൗവർണ്ണഗാത്രിയായ് മാറുമീ ഭൂമിയെ
സ്നേഹിച്ചു പോകുന്നു കണ്ടിട്ടു
മോഹിച്ചു പോകുന്നു (പൂവും പൊന്നും....)

------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovum ponnum pudavayumaayi

Additional Info

അനുബന്ധവർത്തമാനം