പെയ്യുന്നുണ്ടേ മിന്നുന്നുണ്ടേ
ഏഹേ…ഏഹേ…
പെയ്യുന്നുണ്ടേ മിന്നുന്നുണ്ടേ മോളിൽ നിന്നെന്തോ
നോക്കുന്നുണ്ടേ കാക്കുന്നൂണ്ടേ പോറ്റുന്നുണ്ടേ താഴേ നിന്നാരോ
കോളില്ലാതാകാശം നിറമാടിയ പൂങ്കാവ്
ആലോലക്കതിരും ചേർന്നീ പാരിനു വാസന്തം
മയിലാടുന്നേ മറിമാനോടുന്നേ
ഈ കാറ്റും പുഴയും മുളയും മൂളുന്നേ
താരം ചിന്നിച്ചിന്നുന്നേ കിളികൾ പാടുന്നേ
ഈ തൊടിയും മേടും കാടും പൂക്കുന്നേ
ആലിന്റെ കൊമ്പത്തും മാമലത്തുഞ്ചത്തും
ഏലപ്പരപ്പിലും തുടിതാളമിരമ്പുന്നേ
കണ്ണെത്താ ദൂരത്തും കാതെത്താ ദേശത്തും
കാറെത്താ മാനത്തും പാട്ടു മുഴങ്ങുന്നേ
പൂമാതാ വാഴുന്നുണ്ടല്ലോ മേലേ മലമേലേ
പൂപ്പട തന്നുത്സവമാണല്ലോ താഴേ താഴ്‌വരയിൽ
രാവിൽ വെട്ടം തൂവാനമ്പിളിമുത്തുണ്ടേ
രാമാഞ്ഞാൽ വെട്ടം തൂവാനാദിത്യനുണ്ടേ
മോളിൽ തൂവും വെട്ടം പോയി മറഞ്ഞാല്
താഴെ നമ്മൾ തമ്മിൽ വെട്ടം പകരുന്നേ
മോളിൽ തൂവും വെട്ടം പോയി മറഞ്ഞാല്
താഴെ നമ്മൾ തമ്മിൽ വെട്ടം പകരുന്നേ
ഉള്ളാലേ ഉടലാലേ നാമൊന്നായ് ചേരുമ്പോൾ
മാമലമേൽ പന്തം പോലെ വെട്ടം നിറവെട്ടം
ഉള്ളാലേ ഉടലാലേ നാമൊന്നായ് ചേരുമ്പോൾ
മാമലമേൽ പന്തം പോലെ വെട്ടം നിറവെട്ടം