പച്ചത്തത്തേ പനംതത്തേ
ഏതു വനപുഷ്പം ചൂടിവന്നാലും
എന്നുമെനിക്കു നീ പ്രിയങ്കരി
എത്ര വസന്തങ്ങള്‍ വാടിക്കരിഞ്ഞാലും
എന്റെ മനസ്സിലേ ശ്രീദേവി നീ..
പച്ചത്തത്തേ പനംതത്തേ പഞ്ചാര-
ത്തത്തേ - നിന്റെ വീട്ടിലുണ്ടോ
ചിരിക്കുന്നൊരു കുസൃതിപ്പെണ്ണ്
പകലൊന്നു ചിരിച്ചാലും
പരിഭവിച്ചോടും പെണ്ണിന്‍
പഞ്ചാരച്ചുണ്ടിലെന്നും പവിഴച്ചോപ്പ്
പവിഴച്ചോപ്പ്
പച്ചത്തത്തേ പനംതത്തേ പഞ്ചാര-
ത്തത്തേ - നിന്റെ വീട്ടിലുണ്ടോ
ചിരിക്കുന്നൊരു കുസൃതിപ്പെണ്ണ്
മലര്‍മിഴി മുനകളില്‍ മാരന്റെയമ്പാണ്
മദംപൊട്ടും മനസ്സിലോ മധുര-
ക്കിനാവാണ്
മകരത്തണുപ്പിലും മാറിലെന്നും ചൂടാണ്
മകരത്തണുപ്പിലും മാറിലെന്നും ചൂടാണ്
മധുരം പകരുന്ന മണവാട്ടിപ്പെണ്ണാണ്
പച്ചത്തത്തേ പനംതത്തേ പഞ്ചാര-
ത്തത്തേ - നിന്റെ വീട്ടിലുണ്ടോ
ചിരിക്കുന്നൊരു കുസൃതിപ്പെണ്ണ്
മയില്‍പ്പീലിക്കാട്ടിലെ മാമ്പൂവിന്‍ ചോട്ടിലെ
മന്ദാരപ്പൂപറിക്കാന്‍ പോകുംനേരം
മാനപേട നീയെനിക്കൊരു മുത്തം തരുമോ
മനസ്സിലെ മാണിക്യ മുത്തുതരുമോ
പച്ചത്തത്തേ പനംതത്തേ പഞ്ചാര-
ത്തത്തേ - നിന്റെ വീട്ടിലുണ്ടോ
ചിരിക്കുന്നൊരു കുസൃതിപ്പെണ്ണ്
പകലൊന്നു ചിരിച്ചാലും
പരിഭവിച്ചോടും പെണ്ണിന്‍
പഞ്ചാരച്ചുണ്ടിലെന്നും പവിഴച്ചോപ്പ്
പവിഴച്ചോപ്പ്
പച്ചത്തത്തേ പനംതത്തേ പഞ്ചാര-
ത്തത്തേ - നിന്റെ വീട്ടിലുണ്ടോ
ചിരിക്കുന്നൊരു കുസൃതിപ്പെണ്ണ്
ലലലലലലലലാ ലലലാലലാ....