പായുന്നു സമയപ്രവാഹിനി

 

 

പായുന്നൂ സമയപ്രവാഹിനീയതിൻ
തീരത്ത് നാമിപ്പൊഴും
പാടുന്നു സുമനസ്സുകൾക്കമൃതമായ്
തീരുന്നിതപ്പാട്ടുകൾ
കാണുന്നൂ നിറമേഴുമാർന്ന നിറമി
ല്ലായ്മക്കു പേർ വെണ്മയെന്നാണെങ്കിൽ
തനി വെണ്മണൽത്തടമിതിൽ
വർണ്ണങ്ങളൊരായിരം

കാലം അരങ്ങൊരുക്കുന്നു പിന്നിൽ
നീലയവനികയാകാശം
ആരോ ചരടു വലിക്കുന്നു മുന്നിൽ
ആയിരം പാവകളാടുന്നു
പാവകൾ പാവകൾ മർത്ത്യമനസ്സിന്റെ
ഭാവപ്രതീകങ്ങളാടുന്നു
താഴേത്തടങ്ങളിൽ നിന്നും നമ്മൾ
താരാപഥങ്ങളിൽ പാറുന്നു
ആയിരം കാന്താരി പൂക്കുന്നു താഴെ
ആരോ കടങ്കഥ ചൊല്ലുന്നൂ
ചൊല്ലുകൾ ചൊല്ലുകൾ മർത്ത്യമനസ്സിലെ
മുള്ളും മലരുമായ് മാറുന്നു
സുമനസ്സുകളേ ഇതിലേ
ഇതിലേ ഇതിലേ ഇതിലേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paayunnu Samayapravaahini

Additional Info

അനുബന്ധവർത്തമാനം