നിൻ മിഴിമുനയിൽ

നിൻ മിഴിമുനയിൽ 

ഒരു മാരിവില്ലു തീർത്ത ജാലമിതാ

എൻ ചിരിമഴയിൽ

ഒരു മുത്തു വീണുണർന്ന രാഗമിതാ

 

ഈ മൊഴി മധുരം മദനതരം

ഈ വഴി പ്രണയം വിരിയുമിടം

തൂമലർ പൊഴിയും വഴിയോരം

നാമതിൽ പടരും ലയമേളം

 

പൂ ഇതളഴകിൽ

കുളിർമഴ സ്നേഹരാഗമൊന്നു ചാർത്തിയോ

എൻ മനമുടിയിൽ

ചെറുകിളി തൂവലൊന്നു വീഴ്ത്തിയാടിയോ

മഞ്ഞിൻ മറയിൽ നീയൊരു നീലാംബരമായ്

നെഞ്ചിൻ തണുവിൽ ഞാനൊരു നീരാളവുമായ്

ഏകതന്ത്രി മൂളുമീണമായ്

അതിലൊന്നുചേർന്നു നമ്മൾ ഗാനമായ്

 

സാന്ധ്യരശ്മി തീർത്ത സാനുവിൽ

അതിലോല ചിത്രമായ് മാനസം

പൂത്തു നിൽപ്പു ഭൂമി വാനവും

ഒളി കണ്ണെറിഞ്ഞു താരകങ്ങളും

നിശ തൻ മടിയിൽ മറ്റൊരു പൂങ്കാവനമായ് 

അഴകിൽ നിറയും ജീവന സൗഗന്ധികമായ്

കോർത്തിടുന്നു തൂമലർത്തിര

നേർത്ത കാറ്റ് പോലെയാർദ്രമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nin mizhimunayil

Additional Info

അനുബന്ധവർത്തമാനം