നിൻ കരൾച്ചില്ലയിലെ

ആ..ആ‍  ഉം ഉം...
നിൻ കരൾച്ചില്ലയിലെ സുഗന്ധിപ്പൂക്കളിൽ
എന്നിലുറങ്ങും സൗരഭമോ
നമ്മിലെ ഓർമ്മകളിൽ
അറിയാതെയുണരുന്ന മധുബിന്ദുവോ (നിൻ കരൾ...)

പൂവിളം കാറ്റിന്റെ കൈവിരൽ തുമ്പുകൾ
നിൻ മലർ മേനിയെ ചുംബിച്ചു നിൽക്കേ
മാറിൽ പടരാൻ എന്തു മോഹം
ആ .ആ.ആ  (നിൻ കരൾ...)

ഈണവും താളവും ഹൃദയത്തിൻ ഭാഷയും
നിൻ കരൾ താളിലെ കാവ്യങ്ങളായി (2)
നിന്നിൽ തിരയാം എന്റെ ജന്മം
ആ,..ആ..ആ.  (നിൻ കരൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nin Karalchillayile

Additional Info

അനുബന്ധവർത്തമാനം