നിലാവിൻ അലകളിൽ
നിലാവിന്നലകളിൽ നീന്തി വരൂ നീ
നീലക്കിളിയേ നീർക്കിളിയേ (നിലാവിൻ...)
അളകനന്ദയിൽ നിന്നോ
അമൃതഗംഗയിൽ നിന്നോ (2)
യുഗയുഗാന്തര പ്രണയകഥകൾ തൻ
പ്രമദവനങ്ങളിൽ നിന്നോ
നീ വരുന്നൂ നീന്തി വരുന്നൂ
നീലാഞ്ജനക്കിളിയേ (നിലാവിൻ....)
പഴയൊരോർമ്മ തൻ തോപ്പിൽ
പവിഴമുല്ലകൾ പൂത്തു (2)
ചിരപുരാതന പ്രണയ സ്മൃതികൾ തൻ
സുരഭിവനങ്ങൾ തളിർത്തൂ
നീ വരുമ്പോൾ
നീന്തി വരുമ്പോൾ
നീലാഞ്ജനക്കിളിയേ (നിലാവിൻ....)
--------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nilavin alakalil