നീയുറങ്ങു മൗനമേ

നീയുറങ്ങു മൗനമെ ചായുറങ്ങു മൗനമെ 
എന്നുമെന്നിൽ ഓടിവന്ന് 
മിഴി നനയുവതെന്തെ
കൂടെ വരില്ലേ ഞാൻ കൂട്ട് തരില്ലേ 
നീ മറന്നുവോ ഒരു താരാട്ടിന്നീണം 
നീയുറങ്ങു മൗനമെ ചായുറങ്ങു മൗനമെ 
എന്നുമെന്നിൽ ഓടിവന്ന് 
മിഴി നനയുവതെന്തെ

മുന്നേ അമ്മ പോയ് പിന്നിൽ 
ഞങ്ങൾ ഒന്ന് പോയ്‌ 
പാഴ്മരങ്ങൾ ഇന്നും ഇല പൊഴിഞ്ഞു പോയ്
കൂടണഞ്ഞുവോ ഓമൽ കിളിയുറങ്ങിയോ
കാട്ടുമൈനകൾ നൊന്ത് പാട്ട് മൂളിയോ
അമ്മയെന്നുമെൻ എന്റെ 
പൊന്നമ്മയല്ലേ
നീയുറങ്ങു മൗനമെ ചായുറങ്ങു മൗനമെ 
എന്നുമെന്നിൽ ഓടിവന്ന് 
മിഴി നനയുവതെന്തെ

മിന്നി മാഞ്ഞുപോയ് അമ്മ തന്നൊരോർമകൾ 
എന്റെ നെഞ്ചിലെന്നും നോവുണർന്നു പോയ്‌ 
ജന്മമേകിടാൻ ഇനി എന്ന് കാണുമോ
അന്നപൂർണ്ണയായ് തിരുനെഞ്ചിലേറ്റുമോ
പുണ്യമേകിടാൻ നിന്റെ കൈനീട്ടമില്ലേ

നീയുറങ്ങു മൗനമേ ചായുറങ്ങു മൗനമേ 
എന്നുമെന്നിൽ ഓടിവന്ന് 
മിഴി നനയുവതെന്തെ
കൂടെ വരില്ലേ ഞാൻ കൂട്ട് തരില്ലേ 
നീ മറന്നുവോ ഒരു താരാട്ടിന്നീണം 
നീയുറങ്ങു മൗനമെ ചായുറങ്ങു മൗനമെ 
എന്നുമെന്നിൽ ഓടിവന്ന് 
മിഴി നനയുവതെന്തെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyurangu mouname

അനുബന്ധവർത്തമാനം