നീലാംബരപൂക്കൾ

നീലാംബരപ്പൂക്കൾതോരണം ചാർത്തുന്ന നീലത്തഴചുരുൾ വേണി നിന്റെ പ്രണയസാമ്രാജ്യത്തിൻ തടങ്കൽ പാളയത്തിൽ തുറുങ്കിൽ കിടക്കുമെന്നെ സ്വതന്ത്രനാക്കൂ
നിൻ്റെ സ്വന്തമാക്കൂ

ശീതരസാഞ്ജനം ചാലിച്ചെഴുതിയ നീല നിമീലികകൾ നീല നിമീലികകൾ മാടി വിളിക്കും നിൻറെ ശയ്യാ ഗൃഹങ്ങളിലെ  ശൃംഗാര സംഗമങ്ങൾ അടിമയാക്കി എന്നെ അടിമയാക്കി..

നീലാംബരപ്പൂക്കൾതോരണം ചാർത്തുന്ന നീലത്തഴചുരുൾ വേണി നിന്റെ പ്രണയസാമ്രാജ്യത്തിൻ തടങ്കൽ പാളയത്തിൽ തുറുങ്കിൽ കിടക്കുമെന്നെ സ്വതന്ത്രനാക്കൂ
നിൻ്റെ സ്വന്തമാക്കൂ

ആദ്യ സമാഗമം വാരിത്തഴുകിയ ആലക്തി കാങ്കുരങ്ങൾ ആലക്തികാങ്കുരങ്ങൾ ആറിത്തണുക്കും മുൻപേ ഊറിച്ചിരിക്കും നിൻ്റെ മഞ്ജീര ശിഞ്ചിതങ്ങൾ തടവിലാക്കി എന്നെ തടവിലാക്കി..

നീലാംബരപ്പൂക്കൾതോരണം ചാർത്തുന്ന നീലത്തഴചുരുൾ വേണി നിന്റെ പ്രണയസാമ്രാജ്യത്തിൻ തടങ്കൽ പാളയത്തിൽ തുറുങ്കിൽ കിടക്കുമെന്നെ സ്വതന്ത്രനാക്കൂ
നിൻ്റെ സ്വന്തമാക്കൂ

നീലാംബരപ്പൂക്കൾതോരണം ചാർത്തുന്ന നീലത്തഴചുരുൾ വേണി നിന്റെ പ്രണയസാമ്രാജ്യത്തിൻ തടങ്കൽ പാളയത്തിൽ തുറുങ്കിൽ കിടക്കുമെന്നെ സ്വതന്ത്രനാക്കൂ
നിൻ്റെ സ്വന്തമാക്കൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Neelambara pookkal

Additional Info

Year: 
1985

അനുബന്ധവർത്തമാനം