മുത്തുച്ചിലങ്കകൾ ചാർത്തുക
മുത്തുച്ചിലങ്കകൾ ചാർത്തുക ചാലേ
സപ്തസ്വര മധുരാംഗികളേ
വർണ്ണമനോഹരമലരുകൾ ചൊരിയുക
പൊന്നഴകിൻ പൂജാരികളേ
വിശ്വമോഹനശില്പിയെ വാഴ്ത്തിയ
വിശ്രുതവീണാതന്തികളിൽ
പുഷ്പാഞ്ജലികളൊരുക്കാനിന്നലെ
നർത്തനമാടിയ കന്യകളേ
സർഗ്ഗ സമുജ്ജ്വലഗാഥാമലരുകൾ
പൊൽക്കണി വെയ്ക്കും താലമിതാ
(മുത്തുച്ചിലങ്കകൾ...)
ഇന്നുമൊരോടക്കുഴല്ലിന്നോർമ്മകൾ
മിന്നും യമുനാഹൃദയത്തിൽ
സുന്ദര രാഗ വിപഞ്ചികയേന്തിയ
സന്ധ്യകൾ വീണു വണങ്ങുമ്പോൾ
അലകളിലലകളിലിളകുവതിന്നേ
തരിയ ചിലങ്കകളാലോലം
(മുത്തുച്ചിലങ്കകൾ...)
മാനവസങ്കല്പത്തിൻ വഴികളിൽ
ഓണപ്പൂവുകൾ വിരിയുമ്പോൾ
മാനോടൊത്തു വളർന്ന ശകുന്തള
മാരുടെ കുടിലിൻ മുറ്റത്തിൽ
കിലുകിലെ മുത്തുച്ചിലങ്ക കിലുക്കുക
കലയുടെയോമൽക്കന്യകളേ
(മുത്തുച്ചിലങ്കകൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Muthuchilankal charthuka
Additional Info
ഗാനശാഖ: