മുത്ത് മുത്ത് മുത്ത്

 

മുത്ത് മുത്ത്  മുത്തു കുയിലേ കുയിലേ
സ്നേഹം തരുമോ നീ (4)
നീയെന്നും എന്റേതല്ലേ
ഞാനെന്നും നിന്റേതല്ലേ വാക്കു ചൊല്ലുമോ
നീയെന്റേതാണെന്നുള്ളൊരു വാക്കു ചൊല്ലുമോ (2)
(മുത്ത് മുത്ത്...)

സഖിയേ ഞാനോർത്തിരിക്കാം
സഖിയേ ഞാൻ കാത്തിരിക്കാം(2)
വന്നു ചേരുമോ
മനസ്സിന്റെയുള്ളിൽ വന്നു കൂട്ടിരിക്കാമോ (2)
ജീവന്റെ ജീവനായ് നീയെന്റെ പ്രാണനായ്(2)
വന്നു നിൽക്കുമോ
കരളിന്റെ കൂട്ടിൽ നീ എന്റേതാകുമോ(2)
(മുത്ത് മുത്ത് മുത്ത്...)

സ്നേഹത്തിൻ പേരിൽ നാം
പ്രണയം പകർന്ന് നൽകാൻ കൂട്ട് നിൽക്കാമോ(2)
ഇനിയെന്നും എന്റെ മാത്രം എന്നു ചൊല്ലാമോ(2)
എന്റെ ഹൃദയത്തോപ്പിലെന്നും
നീ മാത്രം ഇണക്കുയിലേ (2)
മാഞ്ഞു പോകുമോ
നീയെന്നെ വിട്ട് എന്നും അകന്നു പോകുമോ (2)
(മുത്ത് മുത്ത്...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthu Muthu Muthu

Additional Info

അനുബന്ധവർത്തമാനം