മഞ്ജുപീതാംബര മഞ്ജുളരൂപാ

 

മഞ്ജു പീതാംബര മഞ്ജുളരൂപാ
മുരളീ മോഹനാ മണിവര്‍ണ്ണാ
അഞ്ജലികൂപ്പുമീ കൈകളില്‍ പകരൂ
നിന്‍ കരുണാമൃത തീര്‍ഥജലം
(മഞ്ജു ...)

മാനസദേവാനിന്‍ അര്‍ച്ചനക്കാശിക്കും
കൃഷ്ണതുളസിക്കതിരാണു ഞാന്‍
ഈ വഴി പാറിയ ശലഭങ്ങളെന്‍ മിഴിക്കനവുകള്‍ കണ്ടില്ല
വിടരും ചൊടിയിലെ രാഗപരാഗം
മധുപന്‍ നുകര്‍ന്നില്ല
(മഞ്ജു ...)

ഏതോകോവിലില്‍ ഏതോ ദേവനില്‍
അര്‍ച്ചന ചെയ്യുവാനായി
മാമകാശാ മോഹദളങ്ങള്‍
എത്രകനവുകള്‍ നെയ്തു കണ്ണാ
എത്രവസന്തങ്ങള്‍ കാത്തു
(മഞ്ജു ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjupeethaambaraa Manjularoopaa

Additional Info

അനുബന്ധവർത്തമാനം