മഞ്ചാടിക്കുന്നിൻമേലേ

 

മിനിക്കുട്ടീ...

മഞ്ചാടിക്കുന്നിന്മേലേ ചേക്കേറാനോടി വാ
മന്ദാരപ്പൂവും നുള്ളി ചാഞ്ചാടാൻ കൂടെ വാ
പയ്യാരം ചൊല്ലാതെ ചിങ്കാരം കൂടാല്ലോ
മൂവന്തിത്തോപ്പിൽ നീളെ പായും കാറ്റിന്നൂഞ്ഞാലേറാല്ലോ
ഏലേലോ തോണിത്താലം വന്നേ
ദൂരത്തൊരു തീരത്തണയാൻ
ആയത്തിൽ തുഴയും നേരം...

കുട്ടത്തിപ്രാവിന്റെ കിന്നാരം കേൾക്കണ്ടേ
കാക്കപ്പൂ കുന്നോളം വേണ്ടെ
കാറ്റാടി ചന്തത്തിൽ പട്ടങ്ങൾ പാറിക്കാം
ആകാശ മേലാപ്പിൻ മേലേ
മഷിപ്പച്ച പൂത്ത നേരം തേടി
കളിപ്പന്തുമായിറങ്ങാം വായോ
നമുക്കൊത്തു കളിച്ചിന്നു ചിരിച്ചാർത്തു  പറന്നേറിടാം
(മഞ്ചാടിക്കുന്നിന്മേലേ....)

ചിന്നും കിനാക്കളോന്നായെടുത്തു നിന്നിൽ പതിച്ചിടാം
ആലിപ്പഴങ്ങളൊന്നായ് പെറുക്കി മണ്ണിൽ വിതച്ചിടാം
ലല്ലലലാല ലല്ലലലാല ലല്ലലലാല...
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjaadikkunninmele