മദനപ്പൂവനത്തിലെ പുതുമണിമാരൻ

മദനപ്പൂവനത്തിലെ പുതുമണിമാരൻ മധുരക്കിനാവിന്റെ കുളിരോടെ വരണുണ്ട് പനിമതിപൂവിന്റെ ചിരിയുണ്ട് പൊലിമയുണ്ട് പവിഴക്കൊട്ടാരത്തിലെ സുൽത്താന്റെ മട്ടുണ്ട് (മദനപ്പൂ..) സുറുമയിതലിയുന്ന മിഴികളിൽ തുടിക്കുന്ന ബഹറിന്റെ മണിമുത്ത് സിരകളിൽ കിലുങ്ങുന്ന കിലുക്കത്തിൽ ചിരിക്കുന്ന റൂബികൾ മയങ്ങുന്ന കുളിരിനു കുളിരണ ഖൽബാണ് (മദനപ്പൂ..) മുല്ലപ്പൂ മണത്തോടും മുരിക്കുമ്പൂ നിറത്തോടും മൊഞ്ചുള്ള പുതുമാരൻ ഇതായിതാ വരണുണ്ടേ മൈലാഞ്ചി കൈ നീട്ടി മലർ മഞ്ചൽ വിരി നീട്ടി മണവാട്ടി സുബർക്കത്തിൽ അലിയുന്നുണ്ടേ മുല്ലപ്പൂ മണത്തോടും മുരിക്കുമ്പൂ നിറത്തോടും മൊഞ്ചുള്ള പുതുമാരൻ ഇതായിതാ വരണുണ്ടേ (മദനപ്പൂ..) കനവിനും നിനവിനും അഴകിന്റെ ചിറകുള്ള മണിയറ ബൊക്കാറിൻ അത്തറിൻ മണമുള്ള തനുവോടു തനുവൊട്ടി മധുരം കൊടുക്കുമ്പോൾ കനിയുന്നതൻപിന്റെ തേനാണ് (മദനപ്പൂ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madanappoovanathile

Additional Info

അനുബന്ധവർത്തമാനം